Christotherapy
മനുഷ്യന് മറ്റു മനുഷ്യനില്‍ നിന്നും ജീവജാലങ്ങളില്‍ നിന്നും പ്രകൃതിയില്‍ നിന്നും വിട്ടുനിന്നുകൊണ്ട് തനതായ നിലനില്‍പ്പില്ല. വായുവും, ജലവും, മണ്ണും മറ്റു ജീവജാലങ്ങളും മനുഷ്യന്റെ ജീവന് ആധാരമായിരിക്കുന്നതിനാല്‍ അവയെ കൂടി സ്നേഹിക്കാതെ അഥവാ അനുഭവിക്കാതെ മനുഷ്യന് നില നിൽക്കുവാൻ കഴിയുന്നതല്ല. എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടും കടപ്പെട്ടും നില്‍ക്കുന്നു. അങ്ങനെ ജീവന്റെ നിലനില്‍പ്പിന് ആവശ്യമായി കടപ്പെടുന്നതിന്റെ ഉടമ താന്‍ അല്ലാത്തതിനാല്‍ പരസ്പരം കൂടിച്ചേരലിലൂടെ മറ്റ് ആത്മാക്കള്‍ക്ക് കടപ്പെടുകയാണ്. കടപ്പെടുന്ന ആത്മാക്കള്‍ കടപ്പെടുന്ന ശരീരത്തില്‍ അവകാശമെടുക്കുന്നു. പിന്നീട് ഈ വ്യക്തിയുടെ ചിന്തകളും, ആഗ്രഹങ്ങളും, പ്രവര്‍ത്തികളും, അനുഭവങ്ങളും എല്ലാം ഈ ആത്മാവിന്റെ സ്വഭാവം അനുസരിച്ചായിരിക്കും. അതുകൊണ്ടാണ് വി:പൗലോസ് അപ്പൊസ്തലന്‍ റോമര്‍ക്ക് എഴുതിയ ലേഖനം 7-ാം അദ്ധ്യായം 14 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നത്.
"ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിനു ദാസനായി വില്‍ക്കപ്പെട്ടവന്‍തന്നെ. ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല. ഞാന്‍ ഇച്ഛിക്കുന്നതിനെയല്ല, പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. എന്നില്‍ എന്നുവച്ചാല്‍ എന്‍ന്റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു. നന്മ ചെയ്‍വാനുള്ള താല്‍പര്യം എനിക്കുണ്ട്; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ."
ആഗ്രഹങ്ങളും മോഹങ്ങളും ഉള്ളതാണ് ഒരു ശരീരത്തിന്‍റെ യോഗ്യത. മറിച്ച് ആഗ്രഹങ്ങളും മോഹങ്ങളും നഷ്ടപ്പെട്ട ശരീരങ്ങള്‍ ഭയത്തിനും വിഷാദത്തിനും അടിമപ്പെടുകയാണ്. അവരില്‍ ജീവന്റെ അളവ് കുറവ